തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ഒരു ഷുവര്‍ സീറ്റ് ലഭിയ്ക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ ഒരൊറ്റ കാരണത്താല്‍, തിരുവനന്തപുരം ബിജെപിയെ കൈവെടിയില്ലെന്ന ഒരു ശുഭപ്രതീക്ഷയിലാണ് കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വങ്ങള്‍. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മോഹന്‍ ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആര്‍എസ്എസിന്റെ താത്പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ സര്‍വേ പുരോഗമിക്കുന്നു. ഇതില്‍ മോഹന്‍ ലാലിനാണ് പ്രഥമ പരിഗണന
വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ്എസ് സംവിധാനത്തിന് താത്പ്പപര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ ലാല്‍ , കെ. സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്.മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പൊതുചര്‍;ച്ച ഉയര്‍ന്നു വന്നതും സര്‍വേയുടെ ഭാഗമായാണ്. പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും.
കടപ്പാട്
മാതൃഭൂമി
Post Your Comments