പനാജി: ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അത്യാസന്ന നിലയിലാണെന്നും ദൈവാനുഗ്രഹത്താലാണ് ജീവിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് മൈക്കല്‍ ലോബോ. പരീക്കര്‍ കസേരയിലുള്ള കാലം ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം സ്ഥാനം ഒഴിയുകയോ അദ്ദേഹത്തിനു എന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമെന്നും ലോബോ പറയുകയുണ്ടായി. പരീക്കര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ജോലി ചെയ്യുന്നതും ദൈവത്തിന്റെ കരുണയാലാണെന്നും ലോബോ കൂട്ടിച്ചേര്‍ത്തു.
Post Your Comments