Latest NewsKeralaIndia

ബിജെപിയുടെ നിലപാട് വിനയായി : മലയന്‍കീഴ് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം

അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.

തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം പോയി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. അഴിമതി ആരോപിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും 9 വീതം അംഗങ്ങളായിരുന്നു മലയന്‍കീഴിലുണ്ടായിരുന്നത്. അതേസമയം ബി.ജെ.പിക്ക് 2 അംഗങ്ങളുണ്ടായിരുന്നു. ബി.ജെ.പിയുടെ രണ്ടംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button