2019ലെ ആദ്യ മാസത്തെ കാർ വിപണിയിൽ ടാറ്റയെ പിന്നിലാക്കി ഹോണ്ട. ജനുവരിയിലെ വിൽപ്പനയിൽ നാലാം സ്ഥാനമാണ് ഹോണ്ട സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 18,261 യൂണിറ്റ് കാറുകൾ ഹോണ്ട വിറ്റപ്പോൾ 17,404 യൂണിറ്റുകളാണ് ടാറ്റയ്ക്ക് വിൽക്കാനായത്. 2018 ജനുവരിയുമായി താരതമ്യം ചെയുമ്പോൾ ഹോണ്ട 23 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ടാറ്റ മോട്ടോര്‍സിനു 13 ശതമാനം ഇടിവ് സംഭവിച്ചു. വില്‍പ്പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം യഥാക്രമം മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര എന്നീ കമ്പനികൾ സ്വന്തമാക്കി.
Post Your Comments