പുതിയ ഇന്ധന സാങ്കേതിക വിദ്യ വാഹനങ്ങളില്‍ പരീക്ഷിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. വൈദ്യുത പവര്‍ ട്രെയ്ന്‍ അവതരിപ്പിക്കുന്നതിനു മുമ്പായി സങ്കര ഇന്ധന സാങ്കേതിക വിദ്യയാണ് കമ്പനി പരീക്ഷിച്ചത്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യുവാൻ വേണ്ട അടിസ്ഥാന സൗകര്യം വികസിക്കപ്പെടാത്ത സാഹചര്യത്തിലാണ് സങ്കര ഇന്ധന മോഡലുകള്‍ കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിന് ഹോണ്ട ഒരുങ്ങുന്നത്.
ബാറ്ററി ചാര്‍ജിങ് സൗകര്യത്തില്‍ കുതിച്ചുചാട്ടം കൈവരിക്കുന്നതുവരെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള വിപണന സാധ്യത പരിമിതമായി തുടരുമെന്നും അതുകൊണ്ടുതന്നെ സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയില്‍ പ്രസക്തിയുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് കമ്പനി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ജാസിന്റെ മൂന്നാം തലമുറയെ ഹൈബ്രിഡ് പവര്‍ട്രെയ്‌നോടെയാകും ഇന്ത്യൻ വിപണിയിൽ എത്തിക്കുക. എങ്കിൽ ഇന്ത്യയില്‍ സങ്കര ഇന്ധന പവര്‍ട്രെയ്ന്‍ സഹിതമെത്തുന്ന ആദ്യ ഹോണ്ട മോഡലായി 2020 ജാസ് ഹൈബ്രിഡ് മാറും.
പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയ്‌നാണു ഹോണ്ടയുടെ പരിഗണനയിലുള്ളത്. 2020 ജാസി’നു പിന്നാലെ സി വിഭാഗം സെഡാനായ ‘സിറ്റി’യുടെ അഞ്ചാം തലമുറ മോഡലിലും ഇതേ സാങ്കേതികവിദ്യയാകും ഹോണ്ട പരീക്ഷിക്കുക.
Post Your Comments