ഇടുക്കി: കാട്ടില്‍ നായാട്ടു നടത്തി തിരിച്ചു വരികയായിരുന്ന നാലംഗ സംഘത്തത്തെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. അധികൃതരെ കണ്ടയുടന്‍ പ്രതികള്‍ ചുറ്റുപാടും വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടാന്‍ അധികൃതര്‍ക്കായത്. ഇവരുടെ പക്കല്‍ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടന്‍ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഉടുംമ്പുംചോല സൊസൈറ്റിമേട്ടില്‍ പാലക്കമേല്‍ വീട്ടില്‍ ബാബു(53), പാറപ്പുറത്ത് വീട്ടില്‍ വക്കച്ചന്‍ (62), നിരവത്ത് പറമ്പില്‍ അനീഷ് (40), പൂപ്പാറ നെടുവാന്‍ കുഴി ജോര്‍ജ്ജ് (58) എന്നിവരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്. ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.എസ് സുജീന്ദ്രനാഥിന്റെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളത്തെ ചോലവനങ്ങളില്‍ നായാട്ടുസംഘം എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ വനപാലകരുടെ സംഘം ദേവികുളം ഓഡിക്ക ടോപ്പ് ഡിവിഷനില്‍ പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.
വനപാലകരെ കണ്ടതോടെ നാടന്‍ തോക്കുപയോഗിച്ച് വെടിയുയര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ മൂന്ന് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിലൂടെയാണ് അധിക്യതര്‍ കീഴ്‌പ്പെടു
ത്തിയത്. ഇവര്‍ തലച്ചുമടായി എത്തിച്ച 50 കിലോ മ്ലാവിന്റെ ഇറച്ചിയും, വെടിവെച്ച മുള്ളന്‍ പന്നിയും, കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, കത്തി മറ്റ് അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. ദേവികുളം ഓഡിക്ക ഡിവിഷനില്‍ ഒരുവര്‍ഷം മുമ്പ് കാട്ടുപോത്തിന്റെ വാരിയെല്ലുകളും തലയും കണ്ടെത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാന്‍ അധികൃതര്‍ക്കായിരുന്നില്ല.
ദേവികുളം ഡി.എഫ്.ഒയുടെ നേത്യത്വത്തില്‍ തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ പുറത്തുള്ളവരാണെന്ന് മനസിലായതോടെ അന്വേഷം മരവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ സംഘം വര്‍ഷങ്ങളായി ചോലവനങ്ങള്‍ കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.
സെക്ഷന്‍ ഫോറസ്റ്റഅ ഓഫീസര്‍ കെ.ഐ അബൂബക്കര്‍ സിദ്ദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ജെ മധുകുമാര്‍, ഹരിസണ്‍ ശശി, എസ്. പ്രസീദ്, ഡ്രൈവര്‍ രാജ് കുമാര്‍, ഫോറസ്റ്റ് വാച്ചര്‍ ചിത്തരശന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Post Your Comments