MollywoodCinemaNewsEntertainment

അഭിനയ ജീവിതത്തിന്റെ 7 വര്‍ഷം; ആരാധകര്‍ക്ക് നന്ദിയുമായി ദുല്‍ഖര്‍ സല്‍മാന്‍

 

അഭിനയ ജീവിതത്തിന്റെ 7 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞു ദുല്‍ക്കര്‍ സല്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2012 ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് മലയാളം സിനിമ സിനിമയിലേയ്ക്കുള്ള ദുല്‍ക്കറിന്റെ അരങ്ങറ്റം. 2012 ഫെബ്രുവരി 3 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നെന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് 7 വര്‍ഷം തികയുന്നു. ഒരു വിരോധാഭാസം പോലെ ആ ചിത്രത്തിന്റെ പേര് സെക്കന്റ് ഷോ എന്നായിരുന്നു. ആ സമയത്ത് അനുഭവിച്ചത്രയും മാനസിക സമ്മര്‍ദ്ദം ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദ്ദങ്ങളായിരുന്നു ഞാന്‍ അന്ന് എനിക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. മുമ്പോട്ട് വെക്കുന്ന ഒരു ചുവടുപോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു ആ തോന്നലിനു കാരണം. അതോടൊപ്പം എന്റെ മാതാപിക്കള്‍ക്ക് നാണക്കേടാകരുതെന്നും.

എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞതിനുശേഷം എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയി. ഏകദേശം ആ സമയത്താണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയതും. സെക്കന്റ് ഷോയുടെ ചിത്രീകരണത്തിനിടെ ഉസ്താദ് ഹോട്ടലും എന്നെത്തേടിയെത്തി.

ആ വര്‍ഷം എന്റെ ജീവിതം മാറിമറിഞ്ഞു. ഒരു പക്ഷേ നക്ഷത്രങ്ങളെല്ലാം ക്രമമായതായിരിക്കാം അല്ലെങ്കില്‍ എല്ലാം നേരത്തെ എഴുതപ്പെട്ടിരിക്കാം. ഒരു പക്ഷെ അതു തന്നെയായിരുന്നിരിക്കാം നിയോഗവും. എന്റെ സ്നേഹം നിറഞ്ഞ കുടുബത്തിന്. സുഹൃത്തുകള്‍ക്ക് മലയാള സിനിമാ മേഖലയിലുളള എല്ലാവര്‍ക്കും മലയാള സിനിമയോടുള്ള സ്നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത മറ്റു ഭാഷകളിലെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാറ്റിനും ഉപരി സിനിമയേ സ്നേഹിക്കുന്ന പ്രേഷകര്‍ക്ക് അവരുടെ അവസാനിക്കാത്ത സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയോടെ നിങ്ങള്‍ക്കു മുന്നില്‍ കമ്പിടുന്നു. ദുല്‍ക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു…

shortlink

Related Articles

Post Your Comments

Related Articles


Back to top button