Latest NewsKerala

പുറമേയല്ല, അകത്താണ് ഭംഗി; കാന്‍സര്‍ ദിനത്തില്‍ മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഓര്‍മയില്‍ എത്തുന്നത് അഴിച്ചിട്ട ആ നീണ്ട മുടി ആണ്. എന്നാല്‍ ഇന്ന് ആ മുടി കാരുണ്യത്തിന്റെ സ്പര്‍ശമായി മാറിയിരിക്കുകയാണ്. ലോക കാന്‍സര്‍ ദിനത്തില്‍ തന്റെ നീളന്‍ മുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

വഴുതക്കാട് വിമന്‍സ് കോളേജില്‍ നടന്ന കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെയെത്തിയത് തന്റെ നീളന്‍ മുടി ദാനം ചെയ്തതിന് ശേഷമാണ്.

മുടി മുറിച്ച ശേഷമുള്ള ചിത്രവും മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നീണ്ട മുടി മുറിക്കേണ്ടിയിരുന്നില്ല എന്ന് പരാതിപ്പെട്ടവരോട് അത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ആ മുടി ആയിരുന്നു ഭംഗി എന്ന് പറയുന്നവരോട് പുറമേയല്ല അകത്താണ് ഭംഗി ഈ മുടി ഒരു അസുഖം വന്നാല്‍ പോകും അപ്പോള്‍ സ്നേഹവും പോകുമോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു നിരവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വന്നിട്ടുള്ളത്. കരുണ വറ്റാത്ത ആ നല്ല മനസിനെ വാഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.

https://www.facebook.com/bhagya.lakshmi.92560/videos/2325642387448886/

shortlink

Related Articles

Post Your Comments

Related Articles


Back to top button