ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലവിഭവ മന്ത്രിയുമായ ഡി.കെ ശിവകുമാറിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഡി.കെ ശിവകുമാറിറിന്റെ ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്ലാറ്റില്‍ നിന്നു ഹവാല പണം പിടിച്ചെടുത്തിരുന്നു. ശിവകുമാറിന് പുറമെ വ്യാപാര പങ്കാളി സച്ചിന്‍ നാരായണന്‍, ശര്‍മാ ട്രാവല്‍സ് ഉടമ സുനില്‍ കുമാര്‍ ശര്‍മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സമന്‍സ് ലഭിച്ചു.
ശര്‍മാ ട്രാവല്‍സിന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ ഹവാല പണം ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത് . പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനായില്ലെങ്കില്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
Post Your Comments