മധ്യപ്രദേശ്: ഗവര്‍ണര്‍ പദവിയിലുരുന്ന് ഗവര്‍ണറുടെ രാഷ്ട്രീയ പരാമര്‍ശം വിവാദമാകുന്നു. മധ്യ പ്രദേശിലെ റീവയിലാണ് സംഭവം. ജോലി കിട്ടണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യം പരിഗണിക്കണമെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസംഗമാണ് വിവാദത്തിലായത്.
റീവ ജില്ലയിലെ ഗുഢ് താലൂക്കില്‍ കഴിഞ്ഞ ജൂലായില്‍ കമ്മിഷന്‍ ചെയ്ത 750 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദനകേന്ദ്രത്തില്‍ ജോലിലഭിക്കാനുള്ള വാഗ്ദാനമായി ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പ്ലാന്റ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍ മോദിക്കായി സംസാരിച്ചത്. ജോലി വേണമെങ്കില്‍ മോദിയുടെകാര്യം പരിഗണിക്കണെ എന്നാണ് ഗവര്‍ണര്‍ ജനങ്ങോട് ആവശ്യപ്പെട്ടത്.
അതേസമയം ഗവര്‍ണറുടെ പ്രസംഗം മധ്യപ്രദേശില്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ആനന്ദിബെന്‍ പട്ടേലിന് ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓഝ പറഞ്ഞു. ഗവര്‍ണര്‍ രാജിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തെത്തി.
കഴിഞ്ഞ ഏപ്രിലിലും സമാനരീതിയില്‍ ആനന്ദിബെന്‍ ബി.ജെ.പിക്കുവേണ്ടി സംസാരിച്ചിരുന്നു. വീടുകളില്‍ പോയി കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടികളിലൂടെ ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് സമ്പാദിക്കാനാകുമെന്ന് ആനന്ദിബെന്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന് നല്‍കിയ ഉപദേശമാണ് അന്നു വിവാദമായത്.
Post Your Comments