സംസ്ഥാനത്ത് സിമന്റ് വില വർദ്ധിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ സിമന്റ് കമ്പനികള്‍ ബാഗ് ഒന്നിന് 50 രൂപയോളം വർദ്ധിപ്പിച്ചു.
സിമന്റ് കമ്പനികള്‍ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്പോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികള്‍ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.
Post Your Comments