Latest NewsIndia

സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി സിബിഐ

ഡൽഹി : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി. പശ്ചിമ ബംഗാൾ ഡിജിപിക്കും ചീഫ് സെകട്ടറിക്കുമെതിരെയാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്. എന്നാൽ കേസ് ഇന്നുകേൾക്കാൻ സാഹചര്യമില്ലെന്ന് കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് നാളെ രാവിലെ പത്തരയ്ക്ക് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കൊല്‍ക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ കേസിൽ പ്രതിയാകുമെന്നും ഹർജിയിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് സിബിഐ ഹർജിയിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നില എന്താണെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥരെ വിട്ടയച്ചുവെന്നും അസാധാരണമായ സാഹചര്യമാണ് നേരിടേണ്ടി വന്നതെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

കൊൽക്കത്തയിൽ പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ റെയ്ഡിനെത്തിയവരെയാണ് പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തത്. കമ്മീഷണറുടെ വീടിനുമുന്നില്‍ സിബിഐ ഉദ്യോഗസ്ഥരും പോലീസും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി. ഒടുവിൽ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. തുടർന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കമ്മീഷണറുടെ വീട്ടിലെത്തി. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫിസ് ബംഗാള്‍പോലീസ് പിന്നീട് വളഞ്ഞു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വീടിന് മുന്നിലും പോലീസെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button