
ബംഗളൂരു : കേരള ആര്‍ടി സി യുടെ സ്കാനിയ മള്‍ട്ടി ആക്സില്‍ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടത്തില്‍ പെട്ടു. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് ഇന്നലെ രാവിലെ 7.30 ഓടെ അപകടത്തില്‍ പെട്ടത്.
മുന്നില്‍ പോകുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു, ബസിന്റെ മുന്‍ ചില്ല് തകര്‍ന്നു, യാത്രക്കാരെ പിന്നാലെ എത്തിയ ബസ്സില്‍ കയറ്റി വിട്ടു.അപകടത്തെ തുടര്‍ന്ന് തിരിച്ച് പത്തനം തിട്ടയിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വ്വീസ് റദ്ദാക്കി. ഇന്നു മുതല്‍ പകരം ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് ആര് ടി സി അധികൃതര്‍ അറിയിച്ചു. കെ എസ് ആര് ടി സി പാട്ടവ്യവസ്ഥയില്‍ എടുത്ത ബസാണ് അപകടത്തില്‍ പെട്ടത്.
Post Your Comments