കൊല്‍ക്കത്ത : ബംഗാളിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ഒരു കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയുമായിരുന്ന ഭാരതി ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയയും മുകുള്‍ റോയിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബംഗാളിലെ ബിജെപി കുടുംബം വളരുകയാണ്. മുന്‍ ഐപിഎസ് ഓഫീസര്‍ ഭാരതി ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുകൈലേഷ് വിജയ് ട്വീറ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തര യുദ്ധം പ്രഖ്യാപിച്ച മമതാ ബാനര്‍ജിക്ക് പാളയത്തില്‍ നിന്നും മറുപക്ഷത്തേക്കുള്ള ഈ കൊഴിഞ്ഞ്‌പോക്ക് പൊതുജനമദ്ധ്യത്തില്‍ ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Post Your Comments