
അരൂർ: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ എരമല്ലൂർ കുഴുപ്പള്ളി സാബുക്കുട്ടൻ (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശ്രുതി മോൾ (19), കാൽനടയാത്രികയായ സാന്ദ്ര (19) എന്നിവർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ എരമല്ലൂർ കൊച്ചു വെളി കവലക്ക് സമീപം എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ബൈക്കിനെ അൻപത് മീറ്ററോളം വലിച്ചുകൊണ്ടു പോയി. ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ശ്രുതി മോളും കാൽനടയാത്രികയായ സാന്ദ്രയും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ മരട് ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments