Latest NewsNattuvartha

ഫിഷറീസ് ഓഫീസിൽ ജീവനക്കാരിയോട് അസഭ്യ വർഷം ; ഒരാൾ പിടിയിൽ

ഓഫീസിൽ കയറി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയുമായിരുന്നു

കൊടുങ്ങല്ലൂർ; അഴീക്കോട് ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിൽ കയറി ജീവനക്കാരിയുടെ കൃത്യ നിർവഹണത്തിന് തടസം നിൽക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പേബസാർ കാര്യേഴത്ത് (സ​ഗീറിനെ) പോലീസ് അറസ്റ്റ് ചെയതു.

വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. ഫിഷറീസ് ഇൻസ്പെക്ടർ തസ്തികയിലുള്ള വനിതാ ജീവനക്കാരി മാത്രമാണ് അതേ സമയം ഓഫീസിൽ ഉണ്ടായിരുന്നത് .

സമ്പാദ്യ ആശ്വാസ പദ്ധതിയെക്കുറിച്ച് ചോദിയ്ച്ച ഇയാൾക്ക് മറുപടി നൽകിയെങ്കിലും ഉദ്യോ​ഗസ്ഥയോട് തട്ടിക്കയറുകയായിരുന്നു , അതിന് ശേഷം ഓഫീസിൽ കയറി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയുമായിരുന്നു.

സിഐ പികെ പത്മരാജൻ , എസ്ഐ ഇ ആർ ബൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button