കിടിലൻ ലുക്കിൽ പുത്തൻ ബൊലേറോ വിപണിയിലെത്തിച്ച് മഹീന്ദ്ര. നിലവിലെ രൂപത്തിൽ മാറ്റം വരുത്താതെ മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്‌ഫോമിലാണ് പുതിയ ബൊലേറൊ നിര്‍മിക്കുക. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്,എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവ പുതുതായി ഉൾപ്പെടുത്തും. സോഫ്റ്റ്ടച്ച് ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുതിയ എയര്‍കണ്ടീഷന്‍ യൂണിറ്റ് എന്നിവ ഇന്റീരിയറിനു പ്രീമിയം ലുക്ക് നൽകും.
അതോടൊപ്പം ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം. ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ എന്നി സുരക്ഷാ സംവിധാനങ്ങൾ അടിസ്ഥാന മോഡൽ മുതൽ ഉൾപ്പെടുത്തും. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിൻ കൂടി ഉൾപ്പെടുത്തുമ്പോൾ വാഹനത്തിനു ഒരു ലക്ഷം രൂപ വില ഉയരാം. ഇതനുസരിച്ച് എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും പുത്തൻ ബൊലേറോയുടെ പ്രതീക്ഷിക്കാവുന്ന എക്‌സ്‌ഷോറൂം വില.
Post Your Comments