കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 40,111 വാഹനാപകടങ്ങള്‍. 2018ല്‍ സംഭവിച്ച അപകടങ്ങളില്‍ 4199 പേര് മരിച്ചുവെന്നും 45260 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ കണക്കെടുത്ത് നോക്കിയാല്‍ ഏഴ്റവും അധികം അപകടമുണ്ടായ വര്‍ഷമാണിത്. 41647 വാഹനാപകടങ്ങള്‍ രേഖപ്പെടുത്തിയ 2006ലാണ് ഇതിന് മുന്‍പ് ഏറ്റവുമധികം വാഹനാപകടങ്ങള്‍ സംഭവിച്ചത്.
സംസ്ഥാനത്തെ റോഡുസുരക്ഷയ്ക്കായുള്ള 2011-2020 ദശകപരിപാടി നടപ്പാക്കിവരുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്ത് വരുന്നത്. 2006ലെ കണക്ക് കഴിഞ്ഞാല്‍ ആദ്യമായാണ് അപകടനിരക്ക് നാല്പതിനായിരം കടക്കുന്നത്. 201ലാണ് ഏറ്റവും കുറവ് വാഹനാപകടങ്ങള്‍ ഉണ്ടായത്. 35,082 അപകടങ്ങളാണ് 2010ല്‍ സംഭവിച്ചത്.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞ മെയില്‍ ‘സേഫ് കേരള’ പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു. ഇത് പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടങ്ങള്‍ കുറഞ്ഞുവെന്നാണ് കഴിഞ്ഞ മാസമൊടുവില്‍ സര്‍ക്കാര്‍ വിലയിരുത്തല്‍. 2020 ആകുമ്ബോഴേക്ക് റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
പത്തുവര്‍ഷത്തിനിടെ 70 ലക്ഷത്തിലേറെ വാഹനങ്ങളുടെ വര്‍ധന സംസ്ഥാനത്തുണ്ടായെന്ന് സര്‍ക്കാരിന്റെ സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 1.20 കോടിയിലധികം വാഹനങ്ങള്‍ സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്നു. വാഹനപ്പെരുപ്പമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം.
Post Your Comments