തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണും സഹായികളായ ശ്രീജിത്തും അഭിജിത്തുമാണ് പിടിയിലായത്. മറ്റ് കേസുകളില്‍ പ്രവീണിനുള്ള പങ്ക് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി. അശോകന്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.
ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രവീണും ശ്രീജിത്തും നെടുമങ്ങാട് തേക്കടയില്‍ നിന്ന്് അഭിജിത്തും പിടിയിലായി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി – ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ ദിവസമാണ് പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യം ബോംബേറുണ്ടായത്. നെടുമങ്ങാട് എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതിനുശേഷമാണ് ആക്രമണമുണ്ടായത്. നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രവീണിനെ പിടികൂടാനായി ആര്‍എസ്എസ് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനുള്‍പ്പെടെ 7 പേര്‍ ബോംബേറു കേസില്‍ പിടിയിലായിരുന്നു. തുടര്‍ന്നാണ് പ്രതികളായ പ്രവീണും, നെടുമങ്ങാട് സ്വദേശിയായ എസ്എസ്എസ് പ്രവര്‍ത്തകന്‍ ശ്രീജിത്തും തമ്പാനൂരില്‍ നിന്നും രാവിലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി.അശോകന് ലഭിക്കുന്നത്. നാഗ്പൂരില്‍ നിന്നും പരിശീലനം ലഭിച്ച ഇയാള്‍ ബോംബ് നിര്‍മ്മാണത്തിലും വിദഗ്ധനാണെന്നും ഡിവൈഎസ്പി പറയുന്നു.
Post Your Comments