പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് 30000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യക്ക് പതിനായിരം കോടി രൂപയും നല്കിയപ്പോള് രാജ്യത്തെ കര്‍ഷകര്‍ക്ക് ദിവസവും വെറും 17 രൂപയാണ് നല്‍കുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാട്നയിലെ ഗാന്ധി മൈതാനത്തില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ജനങ്ങളുടെ കീശയില്‍നിന്ന് പണമെടുത്താണ് മോദിക്കും മെഹുല്‍ ചോക്സിക്കും നീരവ് മോദിക്കും നല്‍കിയത്.
മോദി എല്ലാവര്ക്കും 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ 15 ലക്ഷം രൂപ കിട്ടിയ ആരെങ്കിലും ഈ റാലിയില്‍ ഉണ്ടോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു. കേന്ദ്രത്തിലും ബീഹാറിലും സഖ്യ സര്‍ക്കാര്‍ നിലവില്‍ വരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ ഇട്ടു നല്‍കുമെന്ന് ബജറ്റ് വാഗ്ദാനത്തെ ആണ് രാഹുല്‍ പ്രധാനമായും വിമര്‍ശിച്ചത്. 3 ഗഡുക്കളായി തുക നല്‍കുമെന്നാണ് വാഗ്ദാനം.
Post Your Comments