കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റനില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകള്‍ വേണം. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
അതേസമയം രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് മുന്നോട്ട പോവുമെന്നും 12-ാം തീയതി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ബുധനാഴ്ച പി ജെ ജോസഫ് തിരുവനന്തപുരം ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോസഫ് നടത്തിയ പ്രാര്‍ഥനായജ്ഞത്തില്‍ പി സി ജോര്‍ജും പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ തമ്മിലടിയാണെന്നാണ് സൂചന. കെ എം മാണിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തി പുറത്തുപോയ പി സി ജോര്‍ജ് പരിപാടിയില്‍ പങ്കെടുത്തതാണ് ഇതിന് കാരണം. എന്നാല്‍ മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട തോമസ് ഉണ്ണിയാടന്‍, എന്‍ ജയരാജ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
പാര്‍ട്ടി എംപിയായ ജോസ് കെ മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ജോസഫിന്റെ പ്രാര്‍ത്ഥനാ യജ്ഞം. കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം ജോസ് കെ മാണിയുടെ കേരളയാത്രയെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയാണെന്നാണ് ജോസഫ് പറഞ്ഞത്. കൂടാതെ ഫ്രാന്‍സിസ് കെ ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് നോക്കാമെന്നാണ് ജോസഫ് മറുപടി നല്‍കിയത്.
Post Your Comments