അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോധാവരി ജില്ലയില്‍ പുരാതന ശിവക്ഷേത്രത്തിലെ 1000 കിലോ ഭാരംവരുന്ന നന്ദിയുടെ വിഗ്രഹം മോഷണംപോയി. നാനൂറു വര്‍ഷം പഴക്കമുള്ള രാമചന്ദ്രപുരത്തിലെ അഗസ്ത്യേശ്വര സ്വാമി ക്ഷേത്രത്തിലെ കൂറ്റന്‍ വിഗ്രഹം കഴിഞ്ഞ മാസം 24 ന് ആണ് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിഗ്രഹത്തിനുള്ളില്‍ രത്നം ഉണ്ടെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ കനാലിന്റെ അരികില്‍ എത്തിച്ച വിഗ്രഹം തകര്‍ത്തതിനു ശേഷം പരിശോധിച്ചെങ്കിലും രത്നങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ വിഗ്രഹം ഇവിടെ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു. സമീപവാസികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ പോലീസ് കുടുക്കിയത്.
എന്നാല്‍ വിഗ്രഹം എങ്ങനെയാണ് ഇവിടെനിന്നും മാറ്റിയതെന്നു സംബന്ധിച്ച് പോലീസിന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments