തിരുവനന്തപുരം: പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാനാണ് നീക്കം.
റോഡപകടങ്ങളിൽ നിരവധിപേർ മരണമടയുന്നത് കാരണമാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കൻ അധികൃതരെ പ്രേരിപ്പിച്ചത്. അമിത വേഗതയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 4.6 ലക്ഷം വാഹനയുടമകള്‍ കുടുങ്ങിയിട്ടും ഇതില്‍ 15 % പേര് പിഴയടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തു വരുന്നത്.
ഒറ്റ തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ. നോട്ടീസ് തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാനാകും. 48,000 വാഹനങ്ങളാണ് 2017- 2018 കാലത്ത് അമിതവേഗത്തില്‍ അഞ്ചു തവണയും അതിലേറെ തവണയും കുടുങ്ങിയത്. അഞ്ചു തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേര്‍ക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം10 തവണയില്‍ കുടുതല്‍ കുടുങ്ങിയ 2500 പേര് പണമടയ്ക്കാനുണ്ട്.
Post Your Comments