CinemaLatest News

ആ ജോലി എന്റെ മോള് ഭംഗിയായി ഏറ്റെടുത്തു; സുപ്രിയയെ അഭിനന്ദിച്ച് മല്ലികാ സുകുമാരന്‍

നടന്‍ പൃഥ്വിരാജിന്റേത് ഒരു താരകുടുംബം തന്നെയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരന്‍. അമ്മ മല്ലികാ സുകുമാരനും മികച്ച അഭിനേത്രികളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ്. യുവതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള പൃഥ്വിയുടെ യാത്രയില്‍ ഒപ്പം സഞ്ചരിക്കാന്‍ ചേട്ടന്‍ ഇന്ദ്രജിത്തും എന്നുമുണ്ടായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു നടിയാണ്.

ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനത്തിലും നിര്‍മ്മാണത്തിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. എന്നാല്‍ പൃഥ്വിയുടെ ഈ വളര്‍ച്ചയ്ക്ക് പൃഥ്വിയുടെ ഭാര്യയും തന്റെ മരുമകളുമായ സുപ്രിയാ മേനോനാണ് അമ്മ മല്ലികാ സുകുമാരന്‍ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം നയന് എല്ലാ ഭാവുകങ്ങളും നേരുന്നതിനൊപ്പം ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ 75 ശതമാനവും പങ്ക് സുപ്രിയയാണ് വഹിച്ചതെന്ന് അവര്‍ പറഞ്ഞു.

ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. പൃഥ്വിയുടെ വളര്‍ച്ചയില്‍ അതിന്റെ ഒരു 50 ശതമാനത്തിലേറെ അധ്വാനം, അന്‍പതായിരിക്കില്ല ഒരു എഴുപത്തിയഞ്ച് എന്നൊക്കെ പറയാം അധ്വാനം സുപ്രിയയുടേതാണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എനിക്ക് എന്റെ ജീവിതത്തിലുണ്ടായ വിഷമ ഘട്ടങ്ങളില്‍ കാണിച്ച ഒരു മനോബലമാണ്. ഞാന്‍ എന്റെ മക്കളിലേക്ക് നിര്‍ബന്ധപൂര്‍വം അത് തിരികി കയറ്റാന്‍ ശ്രമിച്ചിട്ടില്ല. ആ ഒരു മാനസിക ബലമായിരിക്കാം ചില സന്ദര്‍ഭങ്ങളൊക്കെ ധൈര്യപൂര്‍വം അതിജീവിച്ച് എന്റെ മോന്‍ മുന്നോട്ട് പോയിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ തന്നെയായിരിക്കാം നയന്‍ എന്ന ചിത്രം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജിന് കഴിഞ്ഞെതെന്നും മല്ലികാ സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button