KeralaLatest News

കൊല്ലം വേളാങ്കണ്ണി ട്രെയിൻ നാളെമുതൽ

കൊല്ലം : കൊല്ലം വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ഇന്ന് മുതൽ. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്. വേളാങ്കണ്ണി– കൊല്ലം ട്രെയിൻ (06095) ഞായറാഴ്ചകളിൽ വൈകിട്ട് 5.15ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.15ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം– വേളാങ്കണ്ണി ട്രെയിൻ (06096) തിങ്കളാഴ്ചകളിൽ വൈകിട്ട് 4ന് കൊല്ലത്തു നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ‌

സ്​പെഷൽ ട്രെയിനായിട്ടാണ് സർവിസ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനന്തരനടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെന്ന്​​ പ്രേമചന്ദ്രൻ എം.പി അറിയിച്ചു. വേളാങ്കണ്ണിയിൽ നിന്നുളള സർവീസ് 3നും കൊല്ലത്തു നിന്നുളള സർവീസ് 4നും ആരംഭിക്കും.

സ്റ്റോപ്പുകൾ: കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെൻമല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, തിരുനെൽവേലി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം. മാർച്ച് 25 വരെയാണു സ്പെഷൽ സർവീസ് ഉണ്ടാകുക. അതേസമയം ട്രെയിൻ കോട്ടയം വഴി എറണാകുളത്തേക്കു നീട്ടണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button