കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറത്ത് ദൂരുഹത പടര്‍ത്തി കാക്കകളെയും കൊക്കുകളെയും ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 6 ന് കടപ്പുറത്ത്് വ്യാപകമായി കാക്കകളെയും കൊക്കുകളെയും ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരം തളര്‍ന്ന് അവശ നിലയിലായ രണ്ട് നായ്ക്കളെയും കണ്ടെത്തി. പ്രദേശത്തെ തെങ്ങുകള്‍ക്കു മുകളിലും കാക്കകള്‍ ചത്തു കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പും നഗരസഭ അധികൃതരും സ്ഥലത്തെത്തി. കാഞ്ഞങ്ങാടിന്റെ തീരമേഖലയില്‍ പലയിടത്തും പിന്നീട് ചത്ത കാക്കകളെ കണ്ടെത്തിയത് തീരദേശത്തെ ആശങ്കയിലാക്കി. സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ജി.എം.സുനില്‍, ലാബ് ഓഫിസര്‍ ഡോ. റൂബി അഗസ്റ്റിന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ.രാജശേഖരന് നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെകട്ര് സജി കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കാക്കകളില്‍ നിന്നും പാതി ജീവനുള്ള കൊക്കില്‍ നിന്നും ഇവര്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തെപ്പറ്റി കൂടുതലായി പറയാന്‍ കഴിയുകള്ളുവെന്നു സിനീയര്‍ വെറ്റിനറി സര്ജന് ഡോ. ജി.എം.സുനില്‍ പറഞ്ഞു.
Post Your Comments