ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം. 4 ന് 18 എന്ന നിലയിലായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അമ്പാട്ടി റായുഡുവിന്റേയും വിജയ് ശങ്കറിന്റേയും ബാറ്റിങാണ്. എന്നാല്‍ വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ സ്ഫോടനാത്മക ബാറ്റിംങാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തുകളില്‍ നിന്നായിരുന്നു പാണ്ഡ്യ 45 റണ്‍ നേടിയത്.
എന്നാല്‍ ക്രീസിലൊന്നിച്ച വിജയ് ശങ്കറും അമ്പാട്ടി റായുഡുവും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32-ാം ഓവറില്‍ നീഷാന്‍ പുറത്താക്കുമ്പോള്‍ 64 പന്തില്‍ 45 റണ്‍സെടുത്തിരുന്നു ശങ്കര്‍. എന്നാല്‍ ശങ്കര്‍ പുറത്തായപ്പോള്‍ കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ അമ്പാട്ടി റായുഡു ശ്രമിച്ചു. ഈ പോരാട്ടം 44-ാം ഓവറില്‍ ഹെന്റി അവസാനിപ്പിച്ചു. 113 പന്തില്‍ 90 റണ്‍സെടുത്ത റായുഡു സാന്റ്നറുടെ കൈകളില്‍ അവസാനിച്ചു.
Innings Break!
A 22 ball 45 run cameo from @hardikpandya7 propels #TeamIndia to a total of 252 runs. Will the bowlers defend this total in the 5th and final ODI?
Scorecard – https://t.co/4yl5MxOATC #NZvIND pic.twitter.com/EQLuVjMraw
— BCCI (@BCCI) February 3, 2019
രണ്ട് ഓവറുകളുടെ ഇടവേളയില്‍ കേദാര്‍ ജാദവിനെയും ഹെന്റി പുറത്താക്കി. 45 പന്തില്‍ 34 റണ്‍സെടുത്ത ജാദവ് ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യയുടെ സ്‌കോറുയര്‍ത്തി. 47-ാം ഓവറില്‍ ആഷിലിനെ തുടര്‍ച്ചയായി മൂന്ന് തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. 22 പന്തില്‍ 45 റണ്‍സെടുത്ത പാണ്ഡ്യയെ 49-ാം ഓവറിലെ അവസാന പന്തിലാണ് നീഷാന് പുറത്താക്കാനായത്. ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ നാലാം പന്തില്‍ ഭുവിയും(6) അഞ്ചാം പന്തില്‍ ഷമിയും(1) വീണതോടെ ഇന്ത്യ ഓള്‍ഔട്ടായി.
Post Your Comments