മധ്യ ഈജിപ്തിലെ മിന്‍യ പ്രവിശ്യയിലെ പ്രാചീന ശവകുടീരത്തില്‍നിന്ന് 50 മമ്മികള്‍ ഗവേഷകര്‍ കണ്ടെത്തി. ബിസി 305-30 കാലത്തെ മമ്മികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ വളരെ സുരക്ഷിതമായി അടക്കം ചെയ്തതിനാല്‍ മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
മിന്‍യ പ്രദേശത്ത് ടുണ എല്‍ ഗെബെലില്‍ ആണ് മാസങ്ങള്‍ നീണ്ട ഗവേഷണത്തിന് ഒടുവില്‍ മമ്മികളെ കണ്ടെത്തിയത്. കണ്ടെത്തിയവയില്‍ 12 മമ്മികള്‍ എണ്ണം കുട്ടികളുടെയാണ്. ഒമ്പത് മീറ്ററോളം മണ്ണ് നീക്കം ചെയ്താണ് ഈ മമ്മികള്‍ പുറത്തെടുത്തത്.
ലിനന്‍ തുണി ഉപയോഗിച്ചാണ് മമ്മികള്‍ പൊതിഞ്ഞിരിക്കുന്നത്. കൂടാതെ ഇവയില്‍ ചിലത് ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നവരുടെ മമ്മികളാണ് എന്നാണ് കരുതുന്നത്. ഇവ വിശദമായി പരിശോധിക്കാനും പഠനം നടത്തനുമുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.
Post Your Comments