ന്യൂഡല്‍ഹി: എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഒര്‍ക്കുകയെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിത കാല സമരം നാലാം ദിവസം പിന്നിടുന്നതിന്റെ തൊട്ടു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഹസാരെ പ്രതികരിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദിക്കായിരിക്കുമെന്ന് ഹസാരെ പറഞ്ഞു. ലോക്പാല്‍ വഴി, ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ തന്നെ ആരെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിക്കും ഇതിനോട് താത്പര്യമില്ലാത്തത്. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല എന്നും അണ്ണാ ഹസാരെ പറഞ്ഞു.
Post Your Comments