Latest NewsIndia

പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്‌ഐ കയ്യേറ്റം ചെയ്തു: 71 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം

ബെംഗുളൂരു: വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 71 പോലീസ് ഉദ്യോഗസ്ഥരെ സ്ഥതം മാറ്റി. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്‌ഐ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ബെംഗളൂരു കുമാര സ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. ആരോപണ വിധേയരായ 78 പേരില്‍ 71 പേര്‍ക്കെതിരെയാണ് നടപടി.

ചേരിതിരിഞ്ഞ് പോരടിക്കുന്നന്തായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലം മാറ്റം. കഴിഞ്ഞ 20ന് നടന്ന സംഭവത്തിനെ തുടര്‍ന്നാണ് നടപടി. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എഎസ്‌ഐ രേണുകയ്യ ഉള്‍പ്പെടെ 3 പോലീസുകാര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

ഇതിന് പിന്നാലെ മൂന്ന് എഎസ്‌ഐമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. സ്റ്റേഷനില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പേരിന്റെ ഭാഗമായാണ് വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button