കോയമ്പത്തൂര്‍: പതിനേഴാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് . കോയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 24 സുന്ദരിമാരാണ് അണിനിരക്കുന്നത്. പെഗാസസും റോട്ടറിക്ലബ് കോയമ്പത്തൂര്‍ ടെക്സ് സിറ്റിയുമാണ് മിസ് സൗത്ത് ഇന്‍ഡ്യ 2019ന്റെ മുഖ്യ സംഘാടകര്‍.
തെന്നിന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ സുന്ദരിമാരാണ് റാമ്പില്‍ ചുവടു വയ്ക്കുക. ഡിസൈനര്‍ സാരി,റെഡ് കോക്ക്ടെയില്‍,ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം. മോഡലിംഗ് രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലായി ഗ്രൂമിംഗ് സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സുന്ദരിമാര്‍ ഇന്ന് വേദിയിലെത്തുന്നത്.
അതേസമയം മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ബിക്കിനി റൗണ്ട് ഇല്ല. ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്ര മത്സരങ്ങളില്‍വരെ പങ്കെടുക്കാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്ലാറ്റ്ഫോമാണ് ഈ മത്സരമെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത്ത് രവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. സ്റ്റ് റണ്ണറപ്പിന് അറുപതിനായിരം രൂപയും സെക്കന്റ് റണ്ണറപ്പിന് നാല്‍പ്പതിനായിരം രൂപയും സമ്മാനമായി നല്‍കും. ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് വിധി നിര്‍ണയത്തിന് എത്തുന്നത്.
Post Your Comments