തേയില ലേലത്തിൽ കേരളത്തിന് മികച്ച നേട്ടം. കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഉയർന്ന തുകയ്ക്കാണ് തേയില വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വാരം നടന്ന ലേലത്തിൽ ഓർത്തഡോക്സ് ഇനത്തിലെ തേയില ഒരു കിലോയ്ക്ക് 342 രൂപയ്ക്കാണ് വിറ്റത്. ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലെ തേയില വ്യാപാരത്തിന് അനുകൂല ഘടകമായി മാറിയത്.
നിലവിൽ, ശ്രീലങ്കയിൽ നിന്ന് വിദേശ വിപണിയിലേക്കുള്ള തേയിലയുടെ വരവ് കുറഞ്ഞിട്ടുണ്ട് അതിനാൽ, അന്താരാഷ്ട്ര വിപണി ഇന്ത്യയിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയ്ക്ക് പുറമേ, കൊൽക്കത്തയിലും തേയില ലേലത്തിന് മികച്ച വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ തേയിലയ്ക്കുള്ള ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.
Also Read: കോടികൾ തട്ടിയതായി പരാതി: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസ്
കഴിഞ്ഞ വാരം 3,80,612 കിലോ ഓർത്തഡോക്സ് തേയിലയാണ് ലേലത്തിന് എത്തിയത്. കൂടാതെ, 37,000 കിലോ സിടിസി തേയിലയും ലേലത്തിന് എത്തിയിട്ടുണ്ട്. ഏകദേശം 89 ശതമാനത്തോളം ആവശ്യക്കാരാണ് സിടിസി ലേലത്തിന് ഉണ്ടായത്.
Post Your Comments