
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനത്തിന് മുന്നോടിയായി ജമ്മു കാഷ്മീരില്‍ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാഷ്മീരിലെ മൂന്ന് മേഖലകളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജമ്മു, കാഷ്മീര്‍ താഴ് വര, ലഡാക് എന്നീ മേഖലകളിലാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം
കാഷ്മീരിന്‍റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രണ്ടു പദ്ധതികള്‍ക്ക് അദ്ദേഹം ഞായറാഴ്ച തറക്കല്ലിടും. 35,000 കോടിയുടെയും 9,000 കോടിയുടെയും പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞു. ബിഎസ്‌എഫിന്‍റെ നിയന്ത്രണത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments