
കൊല്‍ക്കത്ത: ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്ന വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണ്. കര്‍ണാടകയില്‍ ഒരു സര്‍ക്കാര്‍ തന്നെ അട്ടിമറിക്കപ്പെട്ടപ്പോള്‍ ആരും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപി അവകാശവാദം ഉന്നയിക്കുന്നതെന്നും എന്നാല്‍, അതിന് യാതൊരു സാധ്യതകളുമില്ലെന്നും മമത അറിയിച്ചു.
Post Your Comments