Latest NewsKerala

ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സർക്കാർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. സമരത്തിനെത്തിയ കുട്ടികളെ പ്രദർശന വസ്തുക്കൾ എന്ന് പറയാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് സാധിക്കുക. ഇത് മനുഷ്യതരഹിതമായ നിലപാടെന്നും, സമരവുമായി മുന്നോട്ട് പോകുമെന്നും സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു.

ഇന്നലെ ചർച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് ചോദിച്ചു. ഇങ്ങനെ കുറച്ചു പേർ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദർശിപ്പിക്കലല്ല. നാളെ കൂടുതൽ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാഭായ് വ്യക്തമാക്കി. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇന്നലെ സർക്കാർ വിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണെന്നും നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്നും സമരസമിതി അറിയിച്ചു. അർഹരായ മുഴുവൻ പേരെയും ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button