Latest NewsIndia

രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നത്; മോദി സർക്കാരിന്റെ നടപടികളിൽ തകർന്ന് വിജയ് മല്യ

ന്യൂഡൽഹി: എല്ലാ ദിവസവും രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നതെന്നും എന്നാണിത് അവസാനിക്കുകയെന്നുമുള്ള ചോദ്യവുമായി വിജയ് മല്യ. ആകെ 9000 കോടിയായിരുന്നു ബാങ്കുകൾക്കുള്ള കടം. പക്ഷേ സർക്കാർ 13,000 കോടിയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയെന്നും മല്യ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ബാങ്കുകൾക്ക് കൊടുക്കാനുള്ള കടത്തിൽ കൂടുതൽ ഇപ്പോൾ തന്നിൽ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. ഈ നടപടികൾ നിയമവിരുദ്ധമാണെന്നും മല്യ ആരോപിച്ചു. സാമ്പത്തിക കുറ്റകൃത്യത്തിന് ‌ഇന്ത്യയിലും ഇംഗ്ലണ്ടിലും മല്യ നിയമനടപടി നേരിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button