കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയം നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ പത്തരമുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 12.00 മണിമുതല്‍ 01.45 വരെയുമാണ് നിയന്ത്രണം. കോട്ടയം ടൗണില്‍നിന്നും കെ.കെ. റോഡേ കിഴക്കോട്ടുള്ള വാഹനങ്ങളും പുതുപ്പള്ളി ഭാഗത്തേക്കുള്ളവയും എം.സി.റോഡുവഴി മംഗളം ജങ്ഷനിലെത്തി വട്ടമൂട് പാലം, അയ്മനത്തുപുഴ, പൊന്പള്ളിവഴി കളത്തിപ്പടിയില്‍ എത്തി പോകണം.
പുതുപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കളത്തിപ്പടിയില്നിന്ന് റബ്ബര്‍ ബോര്‍ഡ് ജങ്;ഷന്‍വഴി പോകണം. കെ.കെ.റോഡിലൂടെ കിഴക്കുനിന്നും വരുന്ന വാഹനങ്ങള്‍ വടവാതൂര്‍ മില്‍മാ ഭാഗത്തുനിന്നും തേംപ്രവാല്‍ റോഡുവഴി മോസ്കോയില്ക്കൂടി ചവിട്ടുവരിയിലെത്തി എം.സി. റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കോ, കോട്ടയം ഭാഗത്തേയ്ക്കോ പോകണം. പുതുപ്പള്ളി ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്നവ റബ്ബര്‍ ബോര്‍ഡ് ജങ്ഷന്, മാധവന്പടിവഴി കെ.കെ.റോഡില്‍ പ്രവേശിച്ച് വടവാതൂര്‍ മില്‍മാ ഭാഗത്തുനിന്നും തേംപ്രവാല്‍ റോഡ്;, മോസ്കോ ജങ്ഷന്, ചവിട്ടുവരിവഴി പോകണം.
Post Your Comments