
ന്യൂഡല്‍ഹി: രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നുലക്ഷം കോടി കവിഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് ഇതുവരെ 35,000 കോടി നല്‍കി. വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും. ആഭ്യന്തര വ്യാപാരത്തിന് വിപുലമായ ഇളവുകള്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. 15,000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നല്‍കണം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ ധന്‍ പദ്ധതിക്കു 5000 കോടി രൂപ. നൂറു ശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി വകയിരുത്തി.
Post Your Comments