മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് കുതിച്ചുയർന്ന ഓഹരി വിപണിയ്ക്ക് നേട്ടം നിലനിര്‍ത്താനായില്ല കനത്ത നഷ്ടത്തില്‍ വിപണി അവസാനിച്ചു. സെന്‍സെക്സ് 394 പോയിന്റ് താഴ്ന്ന് 39,513ലും നിഫ്റ്റി 136 പോയിന്റ് താഴ്ന്നു 11811ലുമാണ് ഓഹരി വിപണി അവസാനിച്ചത്.
ഇന്റസന്‍ഡ് ബാങ്ക്, കൊടക് ബാങ്ക്, ഐടിസി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, എം ആന്‍ഡ് എം, സണ്‍ ഫാര്‍മ, വേദാന്ത, ഹീറോ മോട്ടോ കോപ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മാരുതി, ടിസിഎസ്, ടാറ്റ മോട്ടോര്‍സ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, റിലയന്‍സ്, എല്‍റ്റി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments