KeralaLatest News

കേന്ദ്ര ബജറ്റ് : വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ : വിമര്‍ശനവുമായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി. കേരളത്തെ അവഗണിച്ച ബജറ്റാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസം, ആരോഗ്യമേഖലയില്‍ കേരളത്തിന് ന്യായമായും അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. കേരളത്തിന്‍റെ കാര്‍ഷിക മേഖലയെയും ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രതിസന്ധിയുണ്ടാക്കും. റബ്ബര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിക്കേണ്ട വിഹിതം വെട്ടിക്കുറക്കുകയാണ് ചെയ്തിരിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കണമെന്ന നിര്‍ദ്ദേശം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. അതിനുപുറമേ സംസ്ഥാനത്തെ കടുത്ത വിലവര്‍ദ്ധനവിലേക്ക് തള്ളിവിടുന്നതാണ് ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍. സ്ത്രീകളുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പുരോഗതിക്കായുള്ള വകയിരുത്തലില്‍ വരുത്തിയിട്ടുള്ള കുറവ് ബജറ്റിന്‍റെ പൊതുസമീപനത്തെയാണ് കാണിക്കുന്നത്. നിര്‍ഭയ പദ്ധതി വിഹിതവും പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികളുടെ വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാനെനും . ഇതെല്ലാം കാണിക്കുന്നത് ബിജെപി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button