Latest NewsIndia

സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കും; പൈറസി നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുമെന്നും സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

പൈറസി, സിനിമയുടെയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെയും വരുമാനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. പൈറസിയെ ചെറുക്കാന്‍ ആന്റി-കാം കോര്‍ഡര്‍ അവതരിപ്പിക്കും. സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കും. നേരത്തേ വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്കും ലഭ്യമാകും. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സിനിമ നിര്‍മ്മാണത്തില്‍ അധികം കടമ്പകള്‍ കടക്കാതെ തന്നെ ക്ലിയറന്‍സ് നേടാനും ഈ സംവിധാനം സഹായിക്കും.

റിലീസ് ദിവസം തന്നെ പല പൈറസി വെബ്സൈറ്റുകളും ചിത്രങ്ങളുടെ വ്യാജ കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍, സിനിമാട്ടോഗ്രഫി ആക്റ്റില്‍ ഭേദഗതി വരുത്തി ആന്റി-ക്യാംകോര്‍ഡിങ് സങ്കേതവും ഉള്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button