ന്യൂഡല്‍ഹി: ധനക്കമ്മി ആറു ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞെന്ന് പിയൂഷ് ഗോയല്‍. സംശുദ്ധമായ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രവര്ത്തനങ്ങള്‍ക്ക് തടയിടാനായി. വന്‍കിടക്കാര്‍ക്കും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെ രക്ഷയില്ലെന്ന അവസ്ഥയായെന്നും എല്ലാ മേഖലയും സുതാര്യത ഉറപ്പു വരുത്താനായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു അഴിമതി രഹിത സര്‍ക്കാരാണ്. പണപ്പെരുപ്പം 4.6 ശതമാനത്തില്‍ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പാര്‍ലമെന്റിലെത്തി തുടര്‍ന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണു സാധ്യത. സമഗ്ര കാര്‍ഷിക പാക്കേജും വന്നേക്കും.
ഇന്നലെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി കുറഞ്ഞതു 3 ലക്ഷമാക്കുമെന്നും നോട്ട് റദ്ദാക്കലും ജിഎസ്ടിയും കാരണം തകര്‍ന്ന ചെറുകിട വ്യവസായ മേഖലയ്ക്കും ഭവനനിര്‍മാണ മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Post Your Comments