തിരുവനന്തപുരം : ബജറ്റിന് ശേഷം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്നത് വ്യാജ പ്രചാരണമാണെന്നും സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുവാന്‍ ഈ പ്രചാരണങ്ങള്‍ വഴിവെക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയത്തിന് ശേഷം വിഭവ സമാഹരണത്തിനായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുക എന്ന തീരുമാനം കൂടിയെ തീരൂ. ഇത് ആകാശത്ത് നിന്നും പൊട്ടിവീണ ആശയമല്ല, ദീര്‍ഘകാലത്തെ അനവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതൊരു ശാശ്വതമായ നികുതിയല്ല. രണ്ട് വര്‍ഷത്തേക്ക് മാത്രം ഒരു ശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ ഇത് വന്‍ വിലക്കയറ്റമുണ്ടാക്കുമെന്ന പ്രചാരണം തെറ്റാണ്. വാസ്തവത്തില്‍ മിക്ക ഉല്‍പ്പന്നങ്ങളുടേയും നികുതി യുഡിഎഫ് ഭരണകാലത്തേക്കാള്‍ കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 28 ശതമാനം നികുതി നിരക്കുണ്ടായിരുന്ന മിക്ക ഉല്‍പ്പന്നങ്ങളുടേയും നികുതി കുറഞ്ഞിട്ടുണ്ട്. ഇത്രയും കുറച്ച നികുതി നിരക്കിന്മേലാണ് ഒരു ശതമാനം വ!ര്ദ്ധനവുണ്ടായത്. ഇതുകൊണ്ട് വില വര്‍ദ്ധനവുണ്ടാകില്ലെ. പരമാവധി വില്‍പ്പന വിലയക്ക് ഉള്ളില്‍ത്തന്നെ വ്യാപാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments