KeralaLatest News

തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര നാല് മണിക്കൂര്‍ കൊണ്ട് : അതിവേഗ റെയില്‍പാത ഈ വര്‍ഷം

തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണ വേളയിലാണ് ഐസകിന്റെ പ്രഖ്യാപനം.

തെക്കുവടക്ക് അതിവേഗ സമാന്തര റെയില്‍ പാതയാണ് നിര്‍മ്മിക്കുക. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര നാല് മണിക്കൂര്‍ കൊണ്ട് സാധ്യമാകും. കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷനാകും ഇതിന്റെ ചുമതല. 55,000 കോടി രൂപ ചിലവഴിച്ച് ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സിറ്റി സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ മാത്രമായിരിക്കും ഇനി ഉപയോഗിക്കുക.ഈ പരിവര്‍ത്തനം കൊണ്ട് കെഎസ്ആര്‍ടിസിക്ക് വന്‍ ലാഭം പ്രതീക്ഷിക്കുന്നു. ഇതോടെ മുഴുവന്‍ ഇലക്ട്രിക് ബസുകള്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button