Latest NewsKerala

പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ :കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു-മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരവേളയിലാണ് തോമസ് ഐസക് കേന്ദ്രത്തിനെതിരെ രൂക്ഷപരാമര്‍ശം നടത്തിയത്.

പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ്. മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും പ്രവാസികളും പ്രളയസമയത്ത് ഒരുമിച്ച് നിന്നു. എന്നാല്‍ പ്രളയദുരുതാശ്വസത്തിനായി അനുവദിച്ച വായ്പ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രം ചെയ്തത്. കേരളത്തോട് എന്തിന് ഈ ക്രൂരത എന്ന ചോദ്യമാണ് ഓരോ മലയാളിയും കേന്ദ്രത്തോട് ചോദിക്കുന്നത്. കേന്ദ്ര ദുരിതാശ്വാസ നിധിയിൽ 3000 കോടി മാത്രമാണ് അനുവദിച്ചത്. വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത തുകപോലും കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞു. കേരളത്തിലുള്ള വായ്പപോലും കേന്ദ്രസർക്കാർ തടഞ്ഞുവെന്നും ഐസക് പറഞ്ഞു

കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിരുന്നാലും പ്രളയത്തെ അതിജീവിക്കാന്‍ കേരള ജനതയ്ക്ക് കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ശേഷം 3229 കോടി രൂപ ലഭിച്ചതായും ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button