വയനാട്: കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഭീതി വിതച്ചിരുന്ന നരഭോജി കടുവയെ വനപാലകര്‍ പിടികൂടി. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ കൊന്നിരുന്നു. കര്‍ണാടകയിലെ നാഗര്‍ഹോള കടുവാസങ്കേതത്തില്‍ വെച്ചാണ് കടുവയെ വെടിവെച്ചത്. കടുവയെ കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയതോടെയാണ് കടുവയെ വെടി വെച്ചിരിക്കുന്നത്. തുടര്‍ച്ചയായി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ഒരു കാട്ടുപോത്തിനെയും കടുവ കൊന്നതോടെ പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് കടുവയെ വെടി വെക്കാന്‍ തീരുമാനിച്ചത്.
കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് വെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്നാണ് വിവരം.
Post Your Comments