പൊന്നാനി: കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്ത് അഗ്നിശമന സേനാ വിഭാഗം. പൊന്നാനി മഖ്ദൂമിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ നിഹാസിന്റെ കൈയ്യിൽ നിന്നാണ് മോതിരം ഊരിയെടുത്തത്. സുഹൃത്തിന്റെ മോതിരമെടുത്തു വിരലിലിട്ടു നോക്കിയതാണ് കുട്ടി. മോതിരം വിരലിൽ കുടുങ്ങിയതോടെ സ്കൂൾ അധികൃതർ ബന്ധുക്കളെ അറിയിച്ചു. പല സ്ഥലത്തും കുട്ടിയെ കൊണ്ടുപോയി മോതിരം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ പൊന്നാനി ഫയർ സ്റ്റേഷനിലെത്തുകയായിരുന്നു. ഒടുവിൽ ആദ്യഗാനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മോതിരം ഊരിയെടുത്തു.
Post Your Comments