കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.
ഇതോടൊപ്പം ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും ഹൈക്കോടതി പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ നിരവധിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരും എന്നുമാണ് സമിതി ചൂണ്ടിക്കാട്ടുന്നത് പമ്ബ മുതല്‍ സന്നിധാനം വരെ കാനന പാതയിലും പരമ്ബരാഗത പാതയില്‍ സ്ത്രീകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം. കൂടാതെ പുതിയ ടോയ്‌ലട്ട് അടക്കം ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
Post Your Comments