Latest NewsIndia

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആശ്വാസമായി ഇടക്കാല ബജറ്റ്

ന്യൂഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തിയത്. ബജറ്റിൽ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികൾ ഉൾപ്പെടുത്തി.പട്ടികജാതി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 35 ശതമാനം വർധന. പട്ടിക വർഗത്തിന് 28 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയൽ ആശംസിച്ചു. അരുൺ ജയ്‍റ്റ്‍ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ ചുമതല നൽകിയത്. രാജ്യം വികസനത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button