KeralaLatest NewsNews

സാമ്പത്തികം ഈ കായികതാരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയായപ്പോള്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്

സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്ലോണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്

സാമ്പത്തികം ഈ കായിക താരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയപ്പോള്‍ രക്ഷകനായത് സന്തോഷ് പണ്ഡിറ്റ്. രാജ്യാന്തര നേട്ടങ്ങള്‍ സ്വന്തമാക്കിയ ദ്യൂതിക്ക് ജീവിതപ്രാരാബ്ദങ്ങളും സാമ്പത്തികവും വില്ലനായതോടെ പരിശീലനത്തിന് പോകാന്‍ സാധിക്കാതെയായി. പോത്തന്‍കോട്ടെ ഒറ്റമുറി വീട്ടിലാണ് നാടിന്റെ അഭിമാന താരം താമസിക്കുന്നത്. ഇത്തരം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണ് ദ്യുതി രാജ്യാന്തര നേട്ടങ്ങള്‍ സ്വന്തമാക്കിയത്. സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്ലോണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

വീടിന്റെ മൂലയില്‍ കെട്ടിവെച്ചിരിക്കുന്ന പഴകിയ ചാക്കില്‍ നിറയെ ദ്യുതിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ട്രയത്ത്ലോണില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്നം. ഈ സ്വപ്നം യാഥാര്‍ഥ്യമായാല്‍ കേരളത്തിനും അഭിമാനേട്ടമാണ്. മരപ്പണിചെയ്താണ് അച്ഛന്‍ കുടുംബം പുലര്‍ത്തുന്നത്, അമ്മ ചെറിയ ജോലികള്‍ ചെയ്തും താങ്ങായി ഒപ്പമുണ്ട്. മകളുടെ സ്വപ്നത്തിനൊപ്പം ഈ അച്ഛനമ്മമാരും കഴിയുന്നതുപോലെ പ്രോത്സാഹനം നല്‍കി ഒപ്പം നിന്നു.

ദ്യുതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എല്ലാം മതിയാക്കിയാലോ എന്നാലോചിക്കുവാ….
ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി….
ഇങ്ങനെ കഷ്ടപ്പെട്ടിട്ടും എന്ത് കിട്ടുന്നു?
അവഗണനയും നിന്ദയും പുച്ഛവും പരിഹാസവും മാത്രമല്ലാതെ…
സ്വപ്നങ്ങള്‍ എന്നും പണമുള്ളവന്റെ കുത്തകയാ….
ഒരു നേരത്തെ അന്നത്തിനും പ്രാക്ടീസിനും മറ്റുള്ളവരോട് ഇരക്കേണ്ടി വരുന്ന വട്ടപ്പൂജ്യങ്ങള്‍ക്കുള്ളതല്ല…
പണമില്ല…. അധികാരമില്ല… സ്വാധീനമില്ല… യാതൊന്നുമില്ല…. എന്റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു…

നിരാശയില്ല…. അമര്‍ഷം മാത്രം…. ആത്മനിന്ദ മാത്രം…

ദൈവത്തോട് ഒരപേക്ഷ…..
പണമില്ലാത്തവര്‍ക്ക് കഴിവുകള്‍ കൊടുക്കരുത്… സ്വപ്നം കാണാനുള്ള കഴിവ് പോലും…..

https://www.facebook.com/NewsVismaya/videos/2242760995999418/

ഇത് ഒരാള്‍ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചു. ദ്യുതിയുടെ ദയനീയാവസ്ഥ കണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോത്തന്‍കോട്ടുള്ള വീട്ടിലെത്തിയത്. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ക്കായി സന്തോഷ്പണ്ഡിറ്റ് സഹായം നല്‍കി. ഒളിംപിക്‌സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ എന്റെ ഫേസ്ബുക്കില്‍ Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നല്‍കിയിരുന്നു…

കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming, running (triathlon) അടക്കം വിവിധ sports items ev state, national level നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്… ഇപ്പോള്‍ Olympics പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള്‍ നേരില്‍ അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള്‍ ചെയ്തു…

ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല…, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും….

നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ

https://www.facebook.com/santhoshpandit/videos/1953029181490715/

shortlink

Related Articles

Post Your Comments

Related Articles


Back to top button